Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Wang Fuk Court Residential

ഹോങ്കോംഗിൽ പാർപ്പിട സമുച്ചയത്തിൽ വൻ തീപിടിത്തം; 13 മരണം

ബെയ്ജിംഗ്: ഹോങ്കോംഗിലെ വടക്കൻ തായ് പോയിൽ വൻ തീപിടിത്തം. പാർപ്പിട്ട സമുച്ചയത്തിലാണ് തീപിടിത്തമുണ്ടായത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അപകടത്തിൽ 13 പേർ മരിച്ചു.15 പേർക്ക് പരിക്കേറ്റതായി അഗ്നിശമനസേന അറിയിച്ചു.

എട്ട് ബ്ലോക്കുകളിലായി സ്ഥിതി ചെയ്യുന്ന ഭവന സമുച്ചയത്തിൽ ഏകദേശം 2,000 അപ്പാർട്ടുമെന്‍റുകളുണ്ട്. 4,800 പേർ താമസിക്കുന്നുണ്ടെന്നാണ് കണക്ക്. കെട്ടിടത്തിനുള്ളിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നതായാണ് വിവരം. പ്രാദേശിക സമയം ഉച്ചയ്ക്ക് 3.34നാണ് തീപിടിത്തമുണ്ടായത്.

കെട്ടിടത്തിന്‍റെ പുറംഭാഗത്ത് സ്ഥാപിച്ചിരുന്ന മുളകൊണ്ടുള്ള സ്കാഫോൾഡിംഗിലേക്കും മറ്റ് നിർമാണ സാമ​ഗ്രഹികളിലേക്കും തീപടർന്നതോടെയാണ് സ്ഥിതിഗതികൾ വഷളായത്.

Latest News

Corehub Up